മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദി അറേബ്യയും ഒമാനുമടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റംസാൻ വ്രതം ആരംഭിക്കും. ശനിയാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് സൗദി സുപ്രീംകോടതി അറിയിച്ചു. വെള്ളി വൈകിട്ട് സൗദിയിലെ തമീര്‍, ഹോത്താ സുദൈര്‍ നിരീക്ഷണാലയങ്ങളില്‍ മാസപ്പിറവി ദൃശ്യമായി. വെള്ളി ശഅബാന്‍ 29 പൂര്‍ത്തിയായതിനാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ജനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
ശനി റംസാന്‍ ഒന്നായിരിക്കുമെന്ന് ഒമാനിലെ സുല്‍ത്താനേറ്റ് മെയിന്‍ കമ്മിറ്റി അറിയിച്ചു. പശ്ചിമേഷ്യ, ആഫ്രിക്കയുടെ ഭൂരിഭാഗം, തെക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലും ചന്ദ്രക്കല ദൃശ്യമായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.