ഓമശ്ശേരി: ഓമശ്ശേരി പുത്തൂരിൽ ഒരു സ്കൂൾ വാൻ മറിഞ്ഞു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. മാനിപുരം എയുപി സ്കൂളിന്റെ വാനാണ് മറിഞ്ഞത്.
സ്കൂൾ കഴിഞ്ഞ് വിദ്യാർത്ഥികളെ വീട്ടിലേക്ക് കൊണ്ടുപോകാൻ പോയതായിരുന്നു. അപകടത്തിൽ ഒമ്പത് വിദ്യാർത്ഥികൾക്കും സ്കൂൾ ബസിന്റെ ഡ്രൈവറിനും പരിക്കേറ്റു. പരിക്കേറ്റവരെ ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.