മുക്കം: ലോറിക്ക് പിന്നിലിടിച്ച് നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് റോഡിലേക്ക് തെറിച്ചു വീണ യാത്രികന് മറ്റൊരു ലോറി കയറി ഗുരുതര പരിക്ക്.
കുളിരാമുട്ടി സ്വദേശി കൂളിപ്പാറ കെ.സി.സുബിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5.30ന് മുക്കം ഫെഡറല്‍ ബാങ്കിന് സമീപത്തായിരുന്നു അപകടം.
അഗസ്ത്യന്‍മുഴി ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന സുബിന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിലുണ്ടായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ബൈക്കും യാത്രികനും റോഡിലേക്ക് തെറിച്ചു വീഴുകയും ഈ സമയം എതിര്‍ ദിശയില്‍ വന്ന ലോറി യാത്രികന്‍റെ ഇടത് കൈയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സുബിനെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.