കൊടിയത്തൂർ: ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാരക്കുറ്റിയിൽ വാർഡ് ഹെൽത്ത് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനം. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും കാരക്കുറ്റി ജനകീയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഒരു വീട്ടിൽ നിന്ന് ഒരാളെയെങ്കിലും പങ്കെടുപ്പിച്ച് ഏപ്രിൽ 6 ന് വൈകീട്ട് കാരക്കുറ്റിയിൽ വെച്ച് ജനകീയ സദസ് സംഘടിപ്പിക്കും. ഇതിൽ വിദ്വാർത്ഥികളുടെ പ്രാധിനിധ്യം ഉറപ്പ് വരുത്തും. പോലീസ്, എക്സൈസ് വകുപ്പ് എന്നിവരുമായി സഹകരിച്ച് വിവിധ പരിപാടികളും സംഘടിപ്പിക്കും.
ബുധനാഴ്ച വാർഡിലെ വിവിധ കേന്ദ്രങ്ങളിൽ പൊതു ശുചീകരണവും നടക്കും. യോഗത്തിൽ വാർഡ് മെമ്പർ വി. ഷംലൂലത്ത് അധ്യക്ഷയായി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീഷ്, ആശ വർക്കർ സുനിത, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ കുടുംബശ്രീ ഭാരവാഹികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ക്ലബ്ബ് ഭാരവാഹികൾ, പള്ളി കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.