കൂരാച്ചുണ്ട്: വനം വകുപ്പിന്റെ അധീനതയിലുള്ള കക്കയം ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രം സന്ദർശിക്കുന്ന വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശന പാസ് നിരക്ക് വർധിപ്പിക്കാനുള്ള വനം വകുപ്പ് അധികൃതരുടെ നീക്കത്തില്‍ വ്യാപക പ്രതിഷേധം.
കേവലം മാസങ്ങള്‍ക്ക് മുമ്ബ് ടിറ്റക്ക് നിരക്ക് മുതിർന്നവർക്ക് 40 രൂപയില്‍ നിന്നും 50 രൂപയായി വർധിപ്പിച്ചതിന് പിന്നാലെ വീണ്ടും എപ്രില്‍ മുതല്‍ 10 രൂപ വർധിപ്പിച്ച് 60 രൂപയാക്കാനാണ് വനംവകുപ്പിന്റെ നീക്കം.
സന്ദർശകർക്കായി കേന്ദ്രത്തിന് അടിസ്ഥാന സൗകര്യങ്ങളോ മറ്റ് വികസന പ്രവർത്തനങ്ങളോ ഏർപ്പെടുത്താതെയുള്ള അധികൃതരുടെ ഈ നടപടിയില്‍ വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഉരുക്കുഴി വെള്ളച്ചാട്ടം സന്ദർശകർക്ക് കാണുന്നതിനായി ഇവിടെ സ്ഥാപിച്ചിരുന്ന തൂക്കുപാലം 2018 പ്രളയത്തില്‍ തകർന്നു നശിച്ചത് പുനർനിർമ്മാണം നടത്താത്തതും സന്ദർശകർക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കായി ടോയ്ലെറ്റ് സൗകര്യങ്ങള്‍ പോലുമില്ലെന്നുള്ളതും ഏറെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
കക്കയം ഡാം റോഡിലെ ചെക്ക് പോസ്റ്റില്‍ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ചു വേണം ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ എത്തിച്ചേരാൻ. ഇവിടെനിന്നും കെഎസ്ഇബി ഏർപ്പെടുത്തിയിരിക്കുന്ന വാഹനത്തിനും ഒരാള്‍ക്ക് 35 രൂപ ചെലവ് ഉള്‍പ്പെടെ 100 രൂപയായി വർധിക്കും. ഇത് ഭാരിച്ച തുകയാണെന്നാണ് നാട്ടുകാരടക്കമുള്ളവർ അഭിപ്രായപ്പെടുന്നത്.
കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ വർധിപ്പിച്ചുകൊണ്ടു മാത്രമെ നിരക്ക് വർധിപ്പിക്കുന്ന നടപടി പാടുള്ളുവെന്നും പറയുന്നുണ്ട്. വർഷങ്ങള്‍ക്ക് മുമ്ബ് പിരിച്ചുവിട്ട കക്കയം വന സംരക്ഷണ സമിതി പുനസംഘടിപ്പിക്കുമെന്ന് വനം അധികൃതർ പറഞ്ഞ വാക്കും പാലിക്കാത്തതില്‍ വ്യാപക പ്രതിഷേധമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.