ചെറുവാടി: ലഹരി മരുന്നുകളുടെ വ്യാപന പശ്ചാത്തലത്തിൽ ലഹരിക്കെതിരെ കൈകോർക്കാം എന്ന ശീർഷകത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ അണിനിരന്നത് ആയിരങ്ങൾ.
ചുള്ളിക്കാപറമ്പ് – ചെറുവാടി – കുറു വാടങ്ങൽ – പൊറ്റമ്മൽ – കാവിലട – പന്നിക്കോട് – തേനേങ്ങപറമ്പ് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടന്ന ചങ്ങലയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ കണ്ണികളായി. രാവിലെ 9 മണിക്ക് ബഹുജനങ്ങൾ വലയം ചെയ്യുന്ന രീതിയിലായിരുന്നു ചങ്ങല ഒരുക്കിയത്. പലയിടങ്ങളിലും മനുഷ്യചങ്ങല മനുഷ്യമതിലായി മാറി. മനുഷ്യ ചങ്ങലയിൽ ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും നടന്നു.
ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചങ്ങലയിൽ ലിന്റോ ജോസഫ് എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, സുഹറ വെള്ളങ്ങോട്ട്, ബാബു പൊലുക്കുന്നത്ത്, എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, കെ.ജി സീനത്ത്, ഇ രമേഷ് ബാബു, കെ.വി അബ്ദുറഹിമാൻ, മോയിൻകുട്ടി മാസ്റ്റർ, എം.എ അസീസ് ഫൈസി, ഇ.എൻ ഇബ്രാഹിം മൗലവി, മജീദ് പുതുക്കുടി, ബാബു മൂലയിൽ, കെ.പി.യു അലി, അസ്‌ലം ചെറുവാടി, ഗോപാലൻ കൂനൂർ, ഉണ്ണി കൊട്ടാരത്തിൽ, ജബ്ബാർ പുറായിൽ, സി.ഹരീഷ്, യു.പി മമ്മദ്, കരീം പഴങ്കൽ, എ.സി മൊയ്തീൻ, അഷ്റഫ് കൊളക്കാടൻ, ജമാൽ ചെറുവാടി, ബഷീർ പുതിയോട്ടിൽ, കുട്ടിഹസ്സൻ പരവരി തുടങ്ങിയവർ സംബന്ധിച്ചു.
ജനകീയ കമ്മിറ്റി ഭാരവാഹികളായ കെ.വി സലാം മാസ്റ്റർ, ശരീഫ് അക്കരപറമ്പ് നസീർ ചെറുവാടി, കെ.സി. അൻവർ, യാസർ മനാഫ്, കെ.വി നൗഷാദ്, നിയാസ് ചേറ്റൂർ എന്നിവർ നേതൃത്വം നൽകി. ലഹരിക്കെതിരെയുള്ള ബോധവത്കരണവും ലഹരി വിൽപ്പനക്കെതിരെയുള്ള ജാഗ്രതയും പ്രതിരോധവും ഉദ്ദേശിച്ചുകൊണ്ട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ രൂപത്തിൽ ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ജനകീയ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. മുഴുവൻ ജനങ്ങളുടെയും സംയുക്ത പങ്കാളിത്വത്തോടെ വിവിധ പ്രദേശങ്ങളിൽ ലഹരിക്കെതിരെ ജനകീയ പ്രതിരോധ കമ്മിറ്റികൾ രൂപികരിച്ചിരിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.