കോഴിക്കോട്: തിരുവമ്പാടി പൊന്നാങ്കയത്ത് ശക്തമായ കാറ്റിൽ വീട് തകർന്നു. ജയേഷ് കുറ്റിയാങ്കലിന്റെ വീട്ടിലാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്.
ജയേഷിന്റെ ഭാര്യ ശാന്തിക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം വീശിയ കാറ്റിൽ കമുകും തെങ്ങും കടപുഴകി വീടിന് മുകളിൽ വീഴുകയായിരുന്നു.
അടുക്കള പൂർണ്ണമായും തകർന്നു. അടുക്കളയിലെ ഓടുകള്‍ വീണാണ് പരിക്കുകൾ ഉണ്ടായത്. മഴയില്ലാതെ ശക്തമായ കാറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.