നാഷണൽ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കൗൺസിൽ കമ്മിറ്റി തമിഴ് നാട് സോൺ 1-നും കേരള നോർത്ത് സോണിനും Dr. റെജി ജോസഫിനെ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കമ്മീഷണറായും, റിയാസ് എം ഹുസൈനെ ഫെസിലിറ്റേഷൻ മാനേജറായും നിയമിച്ചു.
NIDCC എന്നത് താഴെപറയുന്ന നാല് പ്രധാന കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുടെ സംയുക്ത പിന്തുണയിൽ പ്രവർത്തിക്കുന്ന ഒരു പുതിയ സ്വയംഭരണ സ്ഥാപനമാണ്:
1. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം (MSME)
2. വാണിജ്യ വ്യവസായ മന്ത്രാലയം
3. ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം
4. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയം
സംരംഭകർക്ക് ആവശ്യമായ ചെറുതും വലുതുമായ ലോൺ സൗകര്യങ്ങൾ, പരിശീലനങ്ങൾ, പ്രദർശന പ്ലാറ്റ്ഫോമുകൾ, തൊഴിലവസരങ്ങൾ, സംരംഭകത്വ വളർച്ച, ഉൽപ്പാദന-കയറ്റുമതി വിപുലീകരണം, ഉപഭോക്താവിനെയും ഉൽപ്പാദകരെയും ബന്ധിപ്പിക്കൽ തുടങ്ങിയ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കാൻ കമ്മീഷണർ ഓഫിസുകൾ പ്രവർത്തിക്കും. ഇതിനായി ഫെസിലിറ്റേഷൻ മാനേജരെയും ജീവനക്കാരെയും കേന്ദ്രം നിയമിച്ചിട്ടുണ്ട്.
INDEX 2025 – ഇൻഡസ്ട്രിയൽ എക്സിബിഷൻ
സൗത്ത് ഇന്ത്യയിൽ ആദ്യമായി, NIDCC നേതൃത്വത്തിൽ മെയ് 2, 3, 4 തീയതികളിൽ Adlux International Auditorium, Angamaly, Ernakulam (Apollo Hospital Campus, Karukutty) ൽ INDEX 2025 എന്ന വ്യവസായ പ്രദർശനം സംഘടിപ്പിക്കുന്നു.
15 ഓളം വിദേശ രാജ്യങ്ങളിലെ അംബാസിഡർമാർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, പ്രമുഖ വ്യവസായ പ്രമുഖർ, ബാങ്കുകൾ, സംരംഭകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേരുടെ സാന്നിധ്യത്തിൽ, ഉൽപന്നങ്ങൾ, സേവനങ്ങൾ പ്രദർശിപ്പിക്കുകയും, ബയർ-സെല്ലർ മീറ്റിംഗുകൾ നടത്തുകയും ചെയ്യാം.
ബന്ധപ്പെടുക:
Dr. റെജി ജോസഫ് – ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കമ്മീഷണർ: 8056555377
റിയാസ് എം ഹുസൈൻ – ഫെസിലിറ്റേഷൻ മാനേജർ: 9847552548
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.