മുക്കം: മലബാറില്‍ അത്ര സുപരിചിതമല്ലാത്ത പൊട്ട് വെള്ളരി കൃഷിയില്‍ നൂറുമേനി വിളവെടുത്തിരിക്കുകയാണ് പന്നിക്കോട് സ്വദേശി ഉച്ചക്കാവില്‍ സുനീഷ് എന്ന യുവ കര്‍ഷകന്‍.
ഒന്നരയേക്കറോളം വരുന്ന സ്ഥലം പാട്ടത്തിനെടുത്ത് ചീര, പയര്‍, വെണ്ട, തണ്ണിമത്തന്‍ തുടങ്ങിയ കൃഷികളുടെ കൂടെയാണ് പരീക്ഷണാര്‍ത്ഥം പൊട്ട് വെള്ളരി കൃഷി ചെയ്തത്.
കൃഷി ഇറക്കി വെറും 45 ദിവസം കൊണ്ട് വിളവെടുക്കാനാവും എന്നതാണ് പൊട്ട് വെള്ളരി കൃഷിയുടെ പ്രത്യേകത. എത്ര പരിമിതമായ സ്ഥലത്തും ഇത് കൃഷി ചെയ്യാം. വിളവെടുപ്പിന് പാകമാകുമ്ബോള്‍ അടുത്ത വര്‍ഷം കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യണമെന്നാണ് ആഗ്രഹമെന്നു സുനീഷ് പറഞ്ഞു.
വിളവെടുപ്പിനായി എത്തിയവര്‍ക്ക് പൊട്ട് വെള്ളരിയുടെ ഉപയോഗവും കൃഷിരീതിയും സുനീഷ് പറഞ്ഞുകൊടുക്കുകയും വന്നവര്‍ക്കെല്ലാം അതിന്‍റെ ജ്യൂസ് നല്‍കുകയും ചെയ്തു. പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബാബു പൊലുകുന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.