കോഴിക്കോട്: കൊടുവള്ളിയില്‍ വൻ ലഹരിശേഖരം പിടികൂടി. കണ്ടെടുത്തത് 11000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നം.
സംഭവത്തില്‍ കൊടുവള്ളി സ്വദേശി മുഹമ്മദ് മുഹ്സിൻ അറസ്റ്റിലായി. കൊടുവള്ളി മടവൂർമുക്ക് കിഴക്കേ കണ്ടിയില്‍ മുഹമ്മദ് മുഹസിൻ (33) ൻ്റെ വീട്ടില്‍ കൊടുവള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് 9750 പാക്കറ്റ് ഹാൻസ്, 1250 പാക്കറ്റ് കൂള്‍ ലിപ് എന്നിവ കണ്ടെടുത്തത്. പിടികൂടിയ ഉല്‍പന്നങ്ങള്‍ക്ക് ആറു ലക്ഷത്തിലധികം രൂപ വില വരും.
മുഹമ്മദ്മു മുഹ്സിൻ്റെ നരിക്കുനിയിലുള്ള ചെരുപ്പു കടയില്‍ ഇന്നലെ ഉച്ചക്ക് പൊലീസ് നടത്തിയ പരിശോധനയിലാണ് 890 പാക്കറ്റ് ഹാൻസ് പിടികൂടിയത്. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് വീട്ടില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതായുള്ള വിവരം ലഭിച്ചത്.
:
നരിക്കുനിയില്‍ ചെരുപ്പു കടയുടെ മറവിലായിരുന്നു ലഹരി വസ്തുക്കളുടെ വില്‍പ്പന നടത്തിയിരുന്നത് എന്നാണ് പൊലിസ് പറയുന്നത്. നരിക്കുനിയില്‍ നിന്നും പിടികൂടിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വില വരും.
കർണ്ണാടകയില്‍ നിന്നും ലോറിക്കാർ മുഖേന എത്തിക്കുന്ന ഹാൻസ് കോഴിക്കോട് ജില്ലയിലെ മൊത്ത, ചില്ലറ വില്‍പ്പനകാർക്ക് മുഹ്സിൻ വിതരണം ചെയ്യതിരുന്നതായും പൊലിസ് പറഞ്ഞു. മുൻപും സമാനമായ രീതിയില്‍ കുന്നമംഗലം പോലീസ് ആരാമ്ബ്രത്തുള്ള ഇയാളുടെ സൂപ്പർമാർക്കറ്റില്‍ നിന്ന് ഹാൻസ് പിടികൂടിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.