എഴുത്തുപരീക്ഷകളിലെ മിനിമം മാർക്ക് പുതിയ അദ്ധ്യയനവർഷം അഞ്ച്, ആറ്, ഏഴ് ക്ളാസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്‌കൂൾ പാഠപുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടൺഹിൽ സ്കൂളിൽ നിർവഹിക്കുകയായിരുന്നു. എട്ടാംക്ലാസിൽ മിനിമം മാർക്ക് വിജയകരമായി നടപ്പാക്കാനായി. പഠനപിന്തുണാ പരിപാടിക്ക് മികച്ച പ്രതികരണമാണുള്ളത്.
ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതിക്കനുസൃതമായി പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാനായി. നിർമിതബുദ്ധിയും റോബോട്ടിക്സും സംയോജിപ്പിച്ച് നൂതനരീതികൾ പ്രയോജനപ്പെടുത്തിയാണ് അദ്ധ്യാപകപരിശീലനം.ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിഷ്‌കരിച്ച പുസ്തകങ്ങൾ കഴിഞ്ഞതവണ പുറത്തിറക്കിയിരുന്നു. ഇത്തവണ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ മൂന്നുകോടിയിലേറെ പുസ്തകങ്ങൾ വിതരണത്തിനു തയ്യാറായതായും 443 പുതിയ പുസ്തകങ്ങൾ വികസിപ്പിച്ചെടുത്തതായും മന്ത്രി അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.