കൊയിലാണ്ടി: തെരുവു വിളക്കുകള്‍ അണഞ്ഞു. ടൂറിസ്റ്റ് േകന്ദ്രമായ കാപ്പാട് തീരം ഇരുട്ടിലായി. ദിനം പ്രതി ആയിരക്കണക്കിനാളുകള്‍ സന്ദര്‍ശനത്തിനെത്തുന്ന തീരമാണ് ഇത്തരത്തില്‍ ഇരുട്ടുമൂടി കിടക്കുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടര്‍ച്ചയായി ബ്ലുഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കടല്‍ തീരമാണ് കാപ്പാട്. എന്നാല്‍ അധികൃതര്‍ ഇവിടെ വേണ്ടത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്നാണ് സന്ദര്‍ശകരുടെ പരാതി.
ഡെന്മാര്ക്കിലെ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ഫോര്‍ എന്‍വയണ്‍മെന്റ് എഡ്യുക്കേഷന്റെ ഇക്കോ ലേബല്‍ ബ്ലൂഫ്ളാഗ്ിന്റെ സര്‍ട്ടിഫിക്കറ്റാണ് കാപ്പാട് ബീച്ചിന് ലഭിച്ചത്. സംസ്ഥാനത്ത് ബ്ലൂഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ ബീച്ചാണ് കാപ്പാട്. ഇന്ത്യയില്‍ ആകെ എട്ടു ബീച്ചുകള്‍ക്ക് മാത്രമാണ് ബ്ലുഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. ഇത്രയേറെ പ്രാധാന്യമുള്ള കാപ്പാട് തീരം കോഴിക്കോട് ഡിടിപിസിയുടെ ചുമതലയിലാണ് പ്രവര്‍ത്തിക്കുന്നത്.
വിദേശികളടക്കം ധാരാളം സഞ്ചാരികള്‍ കാപ്പാട് തീരത്ത് എത്തുന്നുണ്ട്. കിലോമീറ്ററുകളോളമുള്ള കടല്‍ തീരത്ത് രാത്രി കാലത്ത് പേടിയോടെയാണ് സന്ദര്‍ശകര്‍ കഴിയുന്നത്. ദൂരെ നിന്ന് എത്തുന്ന ലഹരി വാണിഭ സംഘങ്ങള്‍ ഇരുട്ടില്‍ ആവശ്യക്കാര്‍ക്ക് മയക്കു മരുന്നു വിതരണം ചെയ്യുകയും പലപ്പോഴും സംഘര്‍ഷം ഉണ്ടാവുകയും ചെയ്യുന്നതായി നാട്ടുകാര്‍ പറയുന്നു.
തീരത്തെ തട്ടു കടകള്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ തീരം പൂര്‍ണമായും ഇരുട്ടിലാണ്. പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം നിരവധി തവണ കൊണ്ടുവന്നങ്കിലുംയാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.
കച്ചവടക്കാരില്‍ ചിലര്‍ സ്വന്തം പൈസ മുടക്കി ജനറേറ്റര്‍ വെച്ച്, റോഡ് സൈഡില്‍ ട്യൂബ് ലൈറ്റുകള്‍ കെട്ടിയാണ് തീരദേശത്ത് വെളിച്ചമെത്തിക്കുന്നത്.അവിചാരിതമായി രാത്രി സമയത്ത് കടല്‍ തീരത്ത് എന്തെങ്കിലും അപകടമുണ്ടായാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. തെരുവുനായകള്‍ കൂട്ടത്തോടെ ഇരുട്ടില്‍ നിന്ന് സന്ദര്ശകര്ക്കുനേരേചാടിയ സംഭവങളും ഇവിടെ പതിവാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.