കോടഞ്ചേരി: തുടർച്ചയായി മുങ്ങി മരണങ്ങള്‍ റിപ്പോർട്ട് ചെയ്ത പതങ്കയത്ത് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കി. മരണങ്ങള്‍ സംഭവിക്കുന്ന കയങ്ങളിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചു. പ്രദേശത്തെക്കുറിച്ച് അറിവില്ലാതെ വരുന്ന ടൂറിസ്റ്റുകള്‍ക്ക് നിർദേശങ്ങള്‍ നല്‍കുവാൻ ലൈഫ് ഗാർഡനെയും നിയോഗിച്ചു. പ്രവേശനസമയം രാവിലെ ഒന്പത് മുതല്‍ അഞ്ച് വരെയായി നിജപ്പെടുത്തി.
സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്‍റ് അലക്സ് തോമസ് ചെമ്ബകശേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ സൂസൻ വർഗീസ്, സിബി ചിരണ്ടായത്ത്, ലീലാമ്മ കണ്ടത്തില്‍, കോടഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിതേഷ്, പതങ്കയം സംരക്ഷണ സമിതി അംഗങ്ങളായ ബിജു ഓത്തിക്കല്‍, വില്‍സണ്‍ തറപ്പേല്‍, ജിനേഷ് കുര്യൻ, മത്തായി പുളിക്കല്‍, ബിബിൻ പുതുപറമ്ബില്‍, ജിനിഷ് മൈലയ്ക്കല്‍ എന്നിവർ നേതൃത്വം നല്‍കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.