ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീണ്ടും തടഞ്ഞുവെച്ചതായി സൂചന. തന്നെ തടഞ്ഞുവെച്ചിരിക്കുന്നതായി മെഹബൂബ മുഫ്തി ആരോപിച്ചു. മകൾ ഇൽതിജയെയും വീട്ടുതടങ്കലിലാക്കിയെന്ന് മെഹബൂബ ആരോപിക്കുന്നു.
ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിഡിപി യുവനേതാവ് വാഹിദ് പാരയുടെ വീട് സന്ദർശിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്നും മെഹബൂബ ആരോപിക്കുന്നു. ബിജെപി മന്ത്രിമാർക്കും അവരുടെ കളിപ്പാവകൾക്കും കാശ്മീരിന്റെ മുക്കിലും മൂലയിലും സഞ്ചരിക്കാം. എന്നാൽ സുരക്ഷാ പ്രശ്‌നം പറഞ്ഞ് തന്നെ മാത്രം തടയുകയാണന്നും വീടിന് പുറത്ത് നിലയുറപ്പിച്ച സായുധ പോലീസ് വാഹനങ്ങളുടെ ചിത്രം അടക്കമാണ് മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









