ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. ഭൂമി പൂജയോടെ ഉച്ചയ്ക്ക് ഒരു മണിക്ക് ചടങ്ങ് ആരംഭിക്കും. 971 കോടി രൂപ ചെലവിൽ 64,500 ചതുരശ്ര മീറ്ററിലാണ് നിർമാണം
2022 ൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ടാറ്റ പ്രൊജക്ട് ലിമിറ്റഡിനാണ് നിർമാണ ചുമതല. നിലവിലെ പാർലമെന്റ് മന്ദിരത്തിന് സമീപത്ത് തന്നെയാണ് പുതിയ മന്ദിരവും വരുന്നത്.
ലോക്സഭാ എംപിമാർക്ക് 888 സീറ്റുകളും രാജ്യസഭാ എംപിമാർക്ക് 326 സീറ്റുകളും പുതിയ കെട്ടിടത്തിലുണ്ടാകും. പാർലമെന്റ് ഹാളിൽ 1,224 അംഗങ്ങൾക്ക് ഒരുമിച്ച് ഇരിക്കാൻ കഴിയും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









