തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും. കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. മറ്റെല്ലാ ജില്ലകളിലും യേല്ലോ അലേര്‍ട്ടും നിലവിലുണ്ട്.
നാളെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മറ്റന്നാളും ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് നിലവിലുണ്ട്.
അതിനിടെ ഇടുക്കി നേര്യമംഗലം ചീയപ്പാറയില്‍ മണ്ണിടിഞ്ഞു. ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടതോടെ നാട്ടുകാരും യാത്രക്കാരും ഗതാഗതതടസ്സം നീങ്ങാന്‍ ശ്രമം ആരംഭിച്ചു. ഹൈവേ പൊലീസോ ഫയര്‍ഫോഴ്‌സോ ദേശീയപാത അതോറിറ്റിയോ സംഭവസ്ഥലത്ത് എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










