തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതിനു പിന്നാലെ കേരളത്തിന്റെ സ്വപ്നപദ്ധതിയായ സില്‍വർ ലൈനും അതിവേഗ പാതയും ഉപേക്ഷിച്ചതായി കേന്ദ്രം.
തിരുവനന്തപുരം മുതല്‍ കാസർകോഡ് വരെയുള്ള അതിവേഗ പാതയാണ് ഉപേക്ഷിച്ചത്. പദ്ധതി ഉപേക്ഷിച്ചത് സംസ്ഥാന സർക്കാരാണെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ഇടങ്ങളിലെ പാത വികസിപ്പിക്കല്‍ പദ്ധതി വേഗത്തില്‍ നടക്കുകയാണെന്നും ആറ് ഇടങ്ങളില്‍ പാത ഇരട്ടിപ്പിക്കലിന്റെ ഡിപിആർ പൂർത്തിയാക്കിയതായും കേന്ദ്രം അറിയിച്ചു.
അതേസമയം, സംസ്ഥാന സർക്കാരിന്റെ വീഴ്ചകളും പിടിപ്പുകേടും കാരണമാണ് കേരളത്തിന് അതിവേഗ തീവണ്ടിപ്പാത നഷ്ടമായതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി വിമർശിച്ചു. രണ്ട് ആവശ്യങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. കേരളത്തിന്റെ ദീർഘകാല ആവശ്യമായ ഹൈസ്പീഡ് റെയിവേയും പാലക്കാട് കോച്ച് ഫാക്ടറി പദ്ധതിയും. ഇത് രണ്ടും കേന്ദ്രം ഉപേക്ഷിച്ചു. കേരളത്തിന്റെ സ്വപ്നങ്ങളെല്ലാം പൂർണമായും അസ്തമിച്ചതായും അദ്ദേഹം പറഞ്ഞു.എല്‍ഡിഎഫ് ഗവണ്‍മെന്റ് മുൻകൈയെടുത്ത സില്‍വർ ലൈൻ പദ്ധതി ഉപേക്ഷിച്ചതിനാല്‍, റെയില്‍വേ മന്ത്രാലയവും സംസ്ഥാന സർക്കാരും തമ്മില്‍ തുടർചർച്ചകള്‍ക്ക് സാധ്യതയില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇ. ശ്രീധരൻ്റെ പ്രൊപ്പോസല്‍ തള്ളാൻ വേണ്ടി മാത്രം സംസ്ഥാന സർക്കാർ വിദഗ്ദ സമിതി രൂപീകരിച്ചു. ശ്രീധരൻ്റെ പദ്ധതി പഠിക്കണമെന്ന് കേന്ദ്രം പറഞ്ഞതാണ്. എന്നാല്‍ സംസ്ഥാന സർക്കാർ നിർദേശം തള്ളിയതോടെ കേന്ദ്രവും കയ്യൊഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന പദ്ധതിയും സംസ്ഥാനം എതിർത്തത് കേന്ദ്രത്തിന് കൂടുതല്‍ സൗകര്യപ്രദമായി. പാലക്കാട് കോച്ച് ഫാക്ടറി കേരളത്തിന് നഷ്ടപ്പെട്ടതിന് ഉത്തരവാദിത്തം കോണ്‍ഗ്രസിനാണ്. കേരളത്തിന്റെ റയില്‍വേ സ്വപ്നങ്ങള്‍ പൂർണമായി അസ്തമിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീധരൻ നല്‍കിയ പദ്ധതി സംസ്ഥാനം ചവറ്റുകൊട്ടയില്‍ എറിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









