ആലപ്പുഴ: ആലപ്പുഴയില് വീട്ടില് കയറി ഗൃഹനാഥന്റെ കണ്ണില് മുളകുപൊടി എറിഞ്ഞ് ദമ്പതികളെ ആക്രമിച്ച ശേഷം 15 പവന് സ്വര്ണം കവര്ന്നതായി പരാതി.കൈതവനയിലെ അപര്ണയില് സുദര്ശനന്റെ വീട്ടിലാണ് സംഭവം.
സുദര്ശനനും ഭാര്യയും മാത്രമുണ്ടായിരുന്ന സമയത്താണ് മോഷ്ടാക്കള് വീട്ടില് കയറിയത്. ഇരുവരെയും മര്ദിച്ച ശേഷം വീട്ടിനുള്ളില് പൂട്ടിയിടുകയും വായില് തുണി തിരുകിക്കയറ്റുകയും ചെയ്ത ശേഷമാണ് സ്വര്ണാഭരണങ്ങള് കവര്ന്ന് കടന്നുകളഞ്ഞത്.
സംഭവത്തില് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









