കോട്ടയം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കത്തിലും ജില്ലയില്‍ നഷ്‌ടമുണ്ടായത് ആയിരത്തോളം വ്യാപാരികള്‍ക്ക്.ശനിയാഴ്‌ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ദുരിതം ഇപ്പോഴും തുടരുകയാണെന്നതിനാല്‍ നഷ്‌ടമേറും എന്നു വ്യാപാരികള്‍ പറയുന്നു.
ഈരാറ്റുപേട്ട ടൗണില്‍ മാത്രം നാനൂറോളം വ്യാപാരികള്‍ക്കു നഷ്‌ടമുണ്ടായി.ഇവിടെ മാത്രം 50 കോടി രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കണക്ക്. ഈരാറ്റുപേട്ടയ്‌ക്ക് പുറമേ പനയ്‌ക്കപ്പാലം, പ്ലാശനാല്‍,മൂന്നിലവ്,കളത്തൂക്കടവ്, പാലാ,കൊല്ലപ്പള്ളി,മുത്തോലി തുടങ്ങിയ സ്‌ഥലങ്ങളിലും ആദ്യ ദിവസങ്ങളില്‍ നഷ്‌ടമുണ്ടായി.പല കടകളിലും ആളോപ്പം വെള്ളം ഉയര്‍ന്നതിനാല്‍മുഴുവന്‍ സേ്‌റ്റാക്കും നഷ്‌ടമായിരുന്നു. ഇന്നലെ മുതല്‍ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ നഷ്‌ടത്തിന്റെ തോത് ഇനിയും ഉയരും.ഓണച്ചന്ത ലക്ഷ്യമിട്ട് കടം വാങ്ങിയും വായ്‌പയെടുത്തും സംഭരിച്ചിരുന്ന വില്‍പ്പനസാധനങ്ങള്‍ വെള്ളത്തില്‍ നശിച്ചതോടെ വ്യാപാരികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.ഇലക്രേ്‌ടാണിക് ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ഉള്‍പ്പെടെ വ്യാപാരസ്‌ഥാപനങ്ങളിലെ പല സാമഗ്രികളും ഉപയോഗശൂന്യമായി. ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളായ ഈരാറ്റുപേട്ടയും പാലായും നേരിട്ട രൂക്ഷമായ വെള്ളപ്പൊക്കങ്ങളില്‍ ഒന്നാണിത്.
ആറ്റുതീരങ്ങളിലെ നിരവധി കടകളില്‍ വെള്ളം കയറി കോടിക്കണക്കിന് രൂപയുടെ നഷ്‌ടമുണ്ടായി.ഈരാറ്റുപേട്ടയില്‍ വെള്ളം ഇറങ്ങിയെങ്കിലും കടകളില്‍ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കി പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് വ്യാപാരികള്‍ക്ക് വലിയ വെല്ലുവിളിയായി. പ്ലാശനാല്‍ , പനയ്‌ക്കപ്പാലം, മൂന്നാനി, പാലാ മേഖലകളില്‍ രണ്ടാമതും വെള്ളം കയറിയതു വ്യാപാരികളുടെ നഷ്‌ടം ഇരട്ടിപ്പിച്ചു. മണിമല മേഖലയിലും നിരവധി വ്യാപാരികള്‍ക്കു വന്‍ നഷ്‌ടം ഉണ്ടായിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










