Friday, August 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

മലപ്പുറത്ത് കണ്ടെത്തിയ വൻ സ്ഫോടകവസ്തു ശേഖരം; കേരളത്തിന് പുറമെ കർണാടകയിലും തമിഴ്നാട്ടിലും അന്വേഷണം.

by PressLive TV
August 14, 2026, 4:27 PM
in Kerala
6 0
0
മലപ്പുറത്ത് കണ്ടെത്തിയ വൻ സ്ഫോടകവസ്തു ശേഖരം; കേരളത്തിന് പുറമെ കർണാടകയിലും തമിഴ്നാട്ടിലും അന്വേഷണം.

Oplus_16908288

കൊച്ചി: മലപ്പുറത്ത് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസില്‍ അന്വേഷണം വ്യാപിപ്പിച്ച്‌ ദേശീയ അന്വേഷണ ഏജൻസി. അനധികൃതമായി ശേഖരിച്ചും കടത്തിക്കൊണ്ടുവന്നും സൂക്ഷിച്ച സ്ഫോടകവസ്തുക്കളുടെ ഉറവിടവും വിതരണ ശൃംഖലയും ഉപയോഗിക്കാനിരുന്ന ലക്ഷ്യവും കണ്ടെത്താനാണ് എൻഐഎ അന്വേഷണം.

കേസിന് ദേശീയസുരക്ഷയുമായി ബന്ധമുണ്ടെന്ന് എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ ചില പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധങ്ങളുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്. മുഖ്യപ്രതി ഹാരിസിന് രാഷ്‌ട്രീയ സ്വാധീനമുണ്ടെന്ന സംശയവും ശക്തമാണ്.

കേസിന്റെ അന്വേഷണം വ്യാപിപ്പിച്ച എൻഐഎ മേയ് 30ന് കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളില്‍ ഒരേസമയം പരിശോധന നടത്തിയിരുന്നു. പ്രതികളുമായി ബന്ധപ്പെട്ട വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുറമെ സ്ഫോടകവസ്തു വിതരണക്കാരുടെയും നിർമാതാക്കളുടെയും കേന്ദ്രങ്ങളിലും പരിശോധന നടന്നു. ഡിജിറ്റല്‍ ഉപകരണങ്ങള്‍, രേഖകള്‍, ജെലറ്റിൻ സ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും റെയ്ഡില്‍ പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചിരുന്നു.

ഫെബ്രുവരി ഏഴിനാണ് ചെമ്മാട്-തളപ്പാറ റോഡിലെ ഫർഹ ഹോളോബ്രിക്സ് കമ്പനിയുടെ വളപ്പില്‍ നിർത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പൊലീസ് പിടികൂടിയത്. ലോറിയില്‍ നിന്ന് 89,600 ജെലറ്റിൻ സ്റ്റിക്കുകളും 10,500 നോണ്‍-ഇലക്‌ട്രിക് ഡിറ്റണേറ്ററുകളും കണ്ടെത്തി. ജെലറ്റിൻ സ്റ്റിക്കുകള്‍ 448 ബോക്സുകളിലും ഡിറ്റണേറ്ററുകള്‍ 35 ബോക്സുകളിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. സാധുവായ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് മുഴുവൻ ശേഖരവും സംഭരിച്ചതെന്ന് എൻഐഎ അറിയിച്ചു.

സംഭവത്തില്‍ ഉപയോഗിച്ച KL-10-BF-8395 നമ്പർ ലോറിയും പൊലീസ് പിടിച്ചെടുത്തിരുന്നു. കേസില്‍ ലോറിയുമായി ബന്ധപ്പെട്ട് ആദ്യം കേരള പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എൻഐഎ ഏപ്രിലില്‍ കേസ് ഏറ്റെടുത്തു.

കേരളത്തെ ആകെ കത്തിക്കാൻ തക്ക അളവിലുള്ള സ്ഫോടക വസ്തുക്കളായിരുന്നു ചെമ്മാട് നിന്നും പിടിച്ചെടുത്ത്. എന്നാല്‍ മിക്ക മാദ്ധ്യമങ്ങളിലും ഇത് കാര്യമായ വാർത്തയായില്ല. മലപ്പുറത്ത് നടക്കുന്ന വിവിധ വിധ്വംസക പ്രവർത്തനങ്ങള്‍ക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമാകുകയാണ്. ഇരു മുന്നണികളിലെയും രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക് ഇത്തരം പ്രവർത്തനങ്ങളോട് മൃദുസമീപനമാണെന്ന വിമർശനവും ഉയരുന്നുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മലപ്പുറത്ത് തീവ്രവാദ-ലഹരി ശൃംഖലകള്‍ കൂടുതല്‍ സ്വാധീനം നേടുന്നുവെന്ന ആരോപണവും ശക്തമാണ്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ഫീസ് വർധന വിവാദം; പ്രതിഷേധം ശക്തമായതോടെ തീരുമാനം മരവിപ്പിച്ചു.
Kerala

കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ഫീസ് വർധന വിവാദം; പ്രതിഷേധം ശക്തമായതോടെ തീരുമാനം മരവിപ്പിച്ചു.

August 14, 2026
ഓണത്തിരക്ക് തുടങ്ങി; കോഴിക്കോട് നഗരത്തിൽ  ഗതാഗതക്കുരുക്ക്.
Kerala

ഓണത്തിരക്ക് തുടങ്ങി; കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക്.

August 14, 2026
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ.
Kerala

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ.

August 14, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ഫീസ് വർധന വിവാദം; പ്രതിഷേധം ശക്തമായതോടെ തീരുമാനം മരവിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ഫീസ് വർധന വിവാദം; പ്രതിഷേധം ശക്തമായതോടെ തീരുമാനം മരവിപ്പിച്ചു.

August 14, 2026
ഓണത്തിരക്ക് തുടങ്ങി; കോഴിക്കോട് നഗരത്തിൽ  ഗതാഗതക്കുരുക്ക്.

ഓണത്തിരക്ക് തുടങ്ങി; കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക്.

August 14, 2026
മലപ്പുറത്ത് കണ്ടെത്തിയ വൻ സ്ഫോടകവസ്തു ശേഖരം; കേരളത്തിന് പുറമെ കർണാടകയിലും തമിഴ്നാട്ടിലും അന്വേഷണം.

മലപ്പുറത്ത് കണ്ടെത്തിയ വൻ സ്ഫോടകവസ്തു ശേഖരം; കേരളത്തിന് പുറമെ കർണാടകയിലും തമിഴ്നാട്ടിലും അന്വേഷണം.

August 14, 2026
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ.

August 14, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ഫീസ് വർധന വിവാദം; പ്രതിഷേധം ശക്തമായതോടെ തീരുമാനം മരവിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ഫീസ് വർധന വിവാദം; പ്രതിഷേധം ശക്തമായതോടെ തീരുമാനം മരവിപ്പിച്ചു.

August 14, 2026
ഓണത്തിരക്ക് തുടങ്ങി; കോഴിക്കോട് നഗരത്തിൽ  ഗതാഗതക്കുരുക്ക്.

ഓണത്തിരക്ക് തുടങ്ങി; കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക്.

August 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.