കൊല്ലം: ആറ് പേരെ കടിച്ച നായയെ അർധരാത്രി സാഹസികമായി പിടികൂടി. ഉളിയക്കോവില്‍, കാവടിപ്പുറം പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കിയ നായയെയാണ് പാതിരാത്രി പിടികൂടി കൂട്ടിലാക്കിയത്.വീട്ടമ്മ ഉള്‍പ്പടെ ആറു പേരെയാണ് നായ് കടിച്ച് പരിക്കേല്‍പ്പിച്ചത്.
കൗണ്‍സിലർ ടി.ആർ. അഭിലാഷിന്റെ നേതൃത്വത്തില്‍ കോർപറേഷൻ ഡോഗ് ക്യാച്ചർമാരാണ് കാവടിപ്പുറം ഷാപ്പിന് സമീപത്തു നിന്ന് നായയെ കണ്ടെത്തി സാഹസികമായി പിടികൂടിയത്. ഈ നായയുടെ കടിയേറ്റ ഒരു വളർത്തു നായയേയും പിടികൂടി കൂട്ടിലാക്കി.
അക്രമാസക്തനായ പട്ടി സന്ധ്യയോടെ കണ്ണമത്ത് അമ്പലത്തിന് സമീപം നാലു പേരെ കടിച്ചു. പിന്നീട് കാവടിപ്പുറത്തെത്തിയ ശേഷം രണ്ടു പേർക്കു കൂടി നായയുടെ കടിയേറ്റു. നായയുടെ ആക്രമണത്തില്‍ വീട്ടമ്മയുടെ എല്ല് പൊട്ടി. എല്ലാവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
ഓണക്കാല അവധി ആരംഭിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ആക്രമണകാരിയായ പട്ടിയുടെ കടിയേല്‍ക്കാൻ സാധ്യത കൂടുതലായിരുന്നു. പട്ടിയെ പിടിക്കാൻ സാധിച്ചത് പ്രദേശവാസികള്‍ക്ക് ആശ്വാസമായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







