നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കേരളാ പര്യടനത്തിനിറങ്ങും. ഈ മാസം 22 മുതൽ കൊല്ലത്ത് നിന്നാണ് പര്യടനം ആരംഭിക്കുക. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച ധാരണയാകും
ജില്ലാതല പര്യടനമാണ് ലക്ഷ്യം വെക്കുന്നത്. ഓരോ ജില്ലാ കേന്ദ്രങ്ങളിലെയും ഗസ്റ്റ് ഹൗസുകളിൽ തങ്ങുന്ന മുഖ്യമന്ത്രി സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ, വ്യവസായിക മേഖലകളിലെ പ്രമുഖർ മുതൽ സാധാരണക്കാർ വരെയുള്ളവരുമായി ആശയവിനിമയം നടത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









