കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേലാവൂർ സ്വദേശിയായ 11 വയസുകാരൻ മരിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ മരണകാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചു. ഈ കുട്ടിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ഒമ്പത് കുട്ടികൾക്ക് ഇപ്പോൾ ഈ രോഗം കണ്ടെത്തി. 12 വയസ്സിന് പ്രായമുള്ളവരാണ് ചികിത്സയിലുള്ളത്. നാല് മുതിർന്നവരും രോഗലക്ഷണങ്ങളുമാ യി ചികിത്സയിലാണ്. ജലത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ബാക്ടീരിയകൾ പ്രവേശിച്ചിരിക്കാമെന്നാണ് നിഗമനം. ആരോഗ്യവകുപ്പ് പ്രദേശത്തെ നാല് കിണറുകളിൽ നിന്ന് വെള്ളം ശേഖരിച്ച് ഉറവിടം നിർണ്ണയിക്കാൻ പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലങ്ങൾ നാളെ ലഭ്യമായേക്കാം. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
ഷിഗല്ല എന്നത് ബാക്ടീരിയയാണ്. ഈ ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗല്ല. വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എല്ലാ ഷിഗല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.
ചെറിയ രോഗലക്ഷണങ്ങളുള്ളവർക്ക് ചികിത്സയുടെ ആവശ്യമില്ല. രണ്ട് ദിവസം മുതൽ ഏഴ് ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കിൽ ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്. വയറിളക്കത്തോടൊപ്പം നിർജലീകരണം കൂടിയുണ്ടാകുന്നത് പ്രശ്നം ഗുരുതരമാക്കും. ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് തന്നെയാണ് ചികിത്സയിലെ പ്രാന മാർഗം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








