കണ്ണൂർ: കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയെ മുഖ്യമന്ത്രി പിണറായി വിജയൻ കയറൂരി വിട്ടിരിക്കുകയാണെന്ന് വടകര എംപി കെ മുരളീധരൻ. സി.പി.എമ്മിനേക്കാൾ കണ്ണൂർ ജില്ലയിൽ യതീഷ് ചന്ദ്ര വലിയ ശല്യമായി മാറിയെന്ന് കെ മുരളീധരൻ പറഞ്ഞു.
വെഞ്ഞാറമൂട്ടിൽ നടന്ന ഇരട്ട കൊലപാതകം, കണ്ണൂർ പൊന്നിയത്തിലെ ബോംബ് സ്ഫോടനം, മയക്കുമരുന്ന് പ്രശ്നം എന്നിവ സിബിഐ അന്വേഷിക്കണം. കതിരൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. വാമനാപുരം എംഎൽഎയും സിപിഎം നേതാവുമായ ഡി കെ മുരളിയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമും തമ്മിലുള്ള തർക്കമാണ് വെഞ്ചാരമൂട്ടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിന് കാരണമെന്ന് മുരളീധരൻ ആരോപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.