തിരുവനന്തപുരം: കോവിഡിന്റെ വ്യാപനം സംസ്ഥാനത്ത് വർദ്ധിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോർട്ട്. ആറ് ജില്ലകളിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. ജനിതകമാറ്റം വന്ന വൈറസ് പടരാനുള്ള സാധ്യതയുമുണ്ട്.
തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളിലാണ് വർദ്ധനവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതൽ വയനാട് ജില്ലയിലാണ്. പത്തനംതിട്ടയിലും രോഗം കൂടുതലായി കാണപ്പെടുന്നു. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ജനിതകമാറ്റം വന്ന വൈറസുകൾ പടരുന്നത് നിർത്തുന്നില്ലെങ്കിൽ, അവസ്ഥ വഷളാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








