തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ബിനീഷ് കോഡിയേരി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകുവാൻ ബിനീഷ് കോടിയേരിയ്ക്ക് നേരത്തെ തന്നെ നോട്ടിസ് നൽകിയിരുന്നു.
സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന് യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാമ്പിംഗ് സെന്ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ അടച്ച കമ്പനികളിലൊന്നിൽ ബിനേഷിന് നിക്ഷേപമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. കേസിലെ മറ്റൊരു പ്രതിയായ കെ ടി റാമിസിന് ബാംഗ്ലൂരിലെ ബിനീഷിന്റെ സംഘവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് സംശയിക്കുന്നു.
കേസിൽ ബിനാമി ഹവാല ഇടപാടുകളാണ് എൻഫോഴ്‌സ്‌മെന്റ് പ്രധാനമായും അന്വേഷിക്കുക. അതേസമയം, ഇന്ന് ഹാജരാകുവാൻ കഴിയില്ലന്നും തിങ്കളാഴ്ച വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിനീഷിന്റെ അഭിഭാഷകൻ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിയിരുന്നു. ബിനീഷ് സ്ഥലത്തില്ലെന്നാണ് അഭിഭാഷകൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, ബിനീഷ് ഉള്ള സ്ഥലത്ത് എത്താമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മറുപടി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിനീഷ് ഹാജരാകാൻ നിർബന്ധിതനായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.