സുരക്ഷാ കാരണങ്ങളാൽ ആയിരത്തിലധികം ചൈനീസ് പൗരന്മാർക്ക് അമേരിക്ക വിസ റദ്ദാക്കി. ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും പ്രവേശനം താൽക്കാലികമായി നിർത്തിവച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെയ് 29 ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി.
ചൈനയുടെ സൈനിക തന്ത്രവുമായി ബന്ധമുള്ള വിദ്യാർത്ഥികളും ഗവേഷകരും നിരവധി സ്ഥാപനങ്ങളിൽ രഹസ്യങ്ങൾ ചോർത്തിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തിയതാണന്നു യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി മേധാവി ചാഡ് വുൾഫ് പറഞ്ഞത്.
ചൈനീസ് വിദ്യാർത്ഥികളെ അമേരിക്കയിൽ പഠിക്കുന്നതിൽ നിന്ന് തടയാനുള്ള യുഎസ് നീക്കത്തെ ചൈന ശക്തമായി എതിർത്തു, പരസ്പര ധാരണ വർദ്ധിപ്പിക്കുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ആഹ്വാനം ചെയ്തു.
ചൈനീസ് വിദ്യാർത്ഥി സമൂഹത്തിലെ പലരും ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിലാണ്. അവരിൽ ഭൂരിഭാഗവും ഗവേഷകരും ഐടി പ്രൊഫഷണലുകളുമാണ്. എന്നാൽ ഏകദേശം 3.6 ദശലക്ഷം ചൈനീസ് വിദ്യാർത്ഥികളാണ് അമേരിക്കയിൽ പഠിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.