യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എന്നീ ട്രെയിനുകൾ നിർത്തലാക്കാനുള്ള റെയിൽവേയുടെ നീക്കം യാത്രക്കാരോടുള്ള
വെല്ലുവിളിയാണെന്ന് ശിവസേന കോഴിക്കോട് ജില്ല കമ്മറ്റി അഭിപ്രായപ്പെട്ടു.
മലബാറിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രണ്ട് ട്രെയിനുകളാണ് ഇവ.
ലോക്ക് ഡൗണിൽ മറ്റ് യാത്രാ സൗകര്യങ്ങൾ ഇല്ലാതായപ്പോൾ ജനങ്ങൾ ആശയിച്ചത് ജനശതാബ്ദിയെ ആണ്.
ഇപ്പോൾ യാത്രക്കാരിൽ ഉണ്ടായിരിക്കുന്ന ചെറിയ കുറവ് കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ താൽക്കാലിക പ്രതിഭാസം മാത്രമാണ്.
റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സർവ്വീസ് നടത്തുന്ന കോവിഡ് കാലത്ത് ജീവിതം വഴിമുട്ടിയ നിരവധി ഓട്ടോ- ടാക്സി തൊഴിലാളികളുണ്ട്. ട്രെയിനുകൾ റദ്ദാക്കാനുള്ള റെയിൽവേയുടെ തീരുമാനം അവരെയും കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കും. അത് കൊണ്ട് റെയിൽവേ ഈ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ശിവസേന കോഴിക്കോട് ജില്ല കമ്മറ്റി അഭിപ്രായപ്പെട്ടു.
ശിവസേന ജില്ല പ്രസിഡണ്ട് ബിജു വരപ്പുറത്ത് യോഗം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഷിബു ചെമ്മലന്തൂർ, സംസ്ഥാന നയരൂപീകരണ സമിതി അംഗം രാഗേഷ് വളയനാട്, ജില്ല ജോ: സെക്രട്ടറി രഞ്ജിത്ത് മേത്തോട്ട് താഴം, പത്മകുമാർ മൂഴിക്കൽ, യുവസേന ജില്ല കോ: ഓർഡിനേറ്റർമാരായ സൂരജ് മേടമ്മൽ, ശ്രീജിത്ത് മായനാട്, വനിതാസേന കോ: ഓർഡിനേറ്റർ ബിന്ദു പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.