നിക്ഷേപ തട്ടിപ്പ് കേസിൽ അതൃപ്തിയുണ്ടെന്ന് മുസ്‌ലിം ലീഗ്. സംഭവം വിശദീകരിക്കാൻ വന്ന കമറുദ്ദീൻ നോട് മടങ്ങി പോകാൻ നിർദ്ദേശിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫോണിലൂടെ വിശദീകരണം കേട്ടിട്ടുണ്ടെന്നും വൈകുന്നേരം ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസ് വിശദീകരിക്കാൻ എംസി കമറുദ്ദീനോട് നേതൃത്വം ആദ്യം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമറുദ്ദീൻ മലപ്പുറത്ത് എത്തി. എന്നാൽ ഇപ്പോൾ ലീഗ് നേതൃത്വം കൂടിക്കാഴ്ച നടത്തേണ്ടെന്ന് തീരുമാനിച്ചു.
കാസറഗോഡ് ജില്ലയിൽ നിന്നുള്ള ലീഗ് പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം നിലപാട് അറിയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കമറുദ്ദീന് അനുകൂലമായും പ്രതികൂലമായും വിവിധ ഗ്രൂപ്പുകൾ മലപ്പുറത്ത് എത്തിയിരുന്നു. ഇരുവരും ഒത്തുചേരുമ്പോൾ സംഘർഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് നേതൃത്വം അത്തരമൊരു തീരുമാനം എടുത്തിരിക്കാമെന്ന് കരുതുന്നു.
പാർട്ടി സ്ഥാനങ്ങളിൽ നിന്നും മാറ്റിനിർത്തുന്നതിന് പുറമെ കമറുദ്ദീനെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പാർട്ടിയിലെ തന്നെ കമറുദ്ദീൻ വിരുദ്ധസംഘവും രംഗത്തുണ്ട്. അതേസമയം മലപ്പുറം ജില്ലാ ആസ്ഥാനത്ത് കുഞ്ഞാലിക്കുട്ടി ,കെപിഎ മജീദ് എന്നിവരുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.