‘സർക്കാസം’ പ്രയോഗം സാമൂഹ്യ മാധ്യമങ്ങളിൽ പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് പലപ്പോഴും ഉദ്ദേശിച്ച ഫലം ആയിരിക്കില്ല ഉണ്ടാക്കാറ്. ബിജെപി ഐ ടി സെൽ കേരളത്തിനെതിരെ വലിയതോതിൽ വ്യാജപ്രചാരണങ്ങൾ നടത്താറുണ്ട്. ശബരിമല സുപ്രിം കോടതി വിധിയെ തുടർന്ന് കരുത്തുപകരാൻ ഇത്തരത്തിൽ വ്യാജ ചിത്രങ്ങളും വീഡിയോകളും ധാരാളമായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ കേരളത്തിൽ അത്ര വിലപ്പോവില്ല.
ഏറ്റവും അടുത്തിടെ ‘കരിക്ക്’ എന്ന വെബ് സീരീസിൽ ഒരു കല്യാണ പന്തൽ പണിക്ക് എത്തുന്ന മറ്റു കഥാപാത്രങ്ങൾ ‘മാമൻ’ എന്ന് വിളിക്കുന്ന കഥാപാത്രമാണ്. ആ എപ്പിസോഡ് ന്റെ അവസാനഭാഗത്ത് കൂട്ട അടി ക്കിടെ ഇയാൾക്കും പരിക്കേൽക്കുന്നു. അർജുനൻ അവതരിപ്പിച്ച ഈ കഥാപാത്രത്തിന്റെ ചിത്രം ഉപയോഗിച്ച്
ട്വിറ്റർ ഉപയോക്താവ്shithun mk ചിത്രം പോസ്റ്റുചെയ്ത് എഴുതി, “0% മാനവികത, 100% സാക്ഷരത, കേരളത്തിന് നാണക്കേട്! #ജസ്റ്റിസ്ഫോർചന്ദ്രബോസ്. എന്നിട്ട് ഭാരതീയ ജനതാപാർട്ടിയെ ടാഗുചെയ്തു. ഈ ട്വീറ്റ് നൂറിലധികം റീട്വീറ്റുകൾ നേടി.
ചിത്രത്തിലെ വാചകം ഇങ്ങനെ, “ഇത് മിസ്റ്റർ. ചന്ദ്രബോസ് (ആർഎസ്‌എസ് കരിയവാഹക്). ഒരു മുസ്ലീം വിവാഹത്തിൽ പങ്കെടുത്തതിനാലാണ് അദ്ദേഹത്തെ അടിച്ചത്. ദൈവത്തിന്റെ സ്വന്തം രാജ്യമായ കേരളത്തിലാണ് ഇത് സംഭവിച്ചത്. ”. മുൻപ് മലപ്പുറത്തു ആനക്ക് പടക്കം കൊടുത്തു കൊന്ന അതേ ക്യാപ്ഷൻ “100% സാക്ഷരത 0% മനുഷ്യത്വം” എന്ന്.
സർകാസം മനസ്സിലാകാത്ത ഉത്തരേന്ത്യൻ ടിറ്റർ ഫേസ്ബുക്ക് ഹാൻഡിലുകൾ ഇത് വൈറലാക്കി. ഇതോടെ പല ന്യൂസ് പോർട്ടലുകൾക്കും പാക്കിംഗ് വെബ്സൈറ്റുകൾക്കും ഇതൊരു സർക്കാസം പോസ്റ്റ് ആയിരുന്നു എന്ന് മനസ്സിലായില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.