കൊച്ചി: മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതായി റിപ്പോർട്ട്. ഇന്ന് രാവിലെ കൊച്ചിയിലാണ് ചോദ്യം ചെയ്യൽ നടന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ശേഷം മന്ത്രി മലപ്പുറത്തേക്ക് മടങ്ങി. രണ്ടര മണിക്കൂർ ജലീലിനെ ചോദ്യം ചെയ്തുവെന്നാണ് സൂചന.
മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് മേധാവി നേരിട്ടെത്തിയാണ് ചോദ്യം ചെയ്തത്. പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണ് ഇപ്പോൾ നടന്നത്. യുഎഇ കോൺസുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധം, നയതന്ത്ര മാർഗങ്ങളിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരാനുള്ള കഴിവ് എന്നിവയെക്കുറിച്ച് മന്ത്രിയെ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. സ്വകാര്യ വാഹനത്തിൽ ചോദ്യം ചെയ്യലിനായി മന്ത്രി ഹാജരായത്.
യുഎഇ കോൺസുലേറ്റിൽ നിന്ന് നയതന്ത്ര ലഗേജുകളിലൂടെ സംസ്ഥാനത്തേക്ക് സാധനങ്ങൾ എത്തുന്നതിനെക്കുറിച്ച് മന്ത്രിയെ ചോദ്യം ചെയ്തതായി അറിയുന്നു. നയതന്ത്ര പാക്കേജുകളെക്കുറിച്ച് അന്വേഷണം നടക്കുന്നു. യുഎഇ കോൺസുലേറ്റിൽ നിന്ന് സഹായം സ്വീകരിച്ചതിന് വിദേശകാര്യ നിയന്ത്രണ നിയമപ്രകാരം മന്ത്രി കെ ടി ജലീലിനെതിരെ അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.