2021 ന്റെ ആദ്യ പാദത്തിൽ കോഡിൻ വാക്സിൻ ലഭ്യമാകുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. എപ്പോഴാണ് കോവിഡ് വാക്സിന് തയാറാവുന്നതെന്ന് കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് അധികൃതരുടെ അംഗീകാരത്തോടെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രസെനെക്കയും സംയുക്തമായി നിര്‍മിച്ച കോവിഡ് വാക്സ് പരീക്ഷണം പുനരാരംഭിച്ചതായി അസ്ട്രസെനെക്ക പറഞ്ഞതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം.
മനുഷ്യരിൽ വാക്സിൻ പരിശോധിക്കുമ്പോൾ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണം. വാക്സിൻ സുരക്ഷ, ചെലവ്, ഉൽപാദനം, വില, വിതരണം തുടങ്ങിയവയും വിഷയത്തിൽ ആഴത്തിലുള്ള ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ തയ്യാറായിക്കഴിഞ്ഞാൽ, ആദ്യം വന്നവർക്ക് ആദ്യം വിതരണം ചെയ്യുന്ന അടിസ്ഥാനത്തിൽ ഇത് വിതരണം ചെയ്യും. കോവിഡ് പ്രതിരോധത്തിൽ മുൻപന്തിയിൽ പ്രവർത്തിക്കുന്നവർ, മുതിർന്ന പൗരന്മാർ, ഉയർന്ന അപകടസാധ്യതയുള്ള മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവര്‍ക്കാവും ഒന്നാമതായി വാക്സിൻ ലഭ്യമാക്കുക. വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.