കൂടുതല്‍ ലോക്ക്ഡൗണ് ഇളവുകള്‍ നിലവില്‍ വന്നതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികള്‍ എത്തിത്തുടങ്ങി. തേക്കടിയും മൂന്നാറിലെ രാജമലയും നാളെ തുറക്കും. ഓണക്കാലത്ത് സഞ്ചാരികളുടെ വരവ് കൂടുന്നതോടെ പ്രതിസന്ധികള്‍ക്ക് ആശ്വസമാകുമെന്ന കണക്കു കൂട്ടലിലാണ് ടൂറിസം രംഗത്തുള്ളവര്‍.
ഒന്നര വര്‍ഷത്തോളം വീടിനുള്ളല്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന സഞ്ചാര പ്രിയരെല്ലാം പുറത്തിറങ്ങിത്തുടങ്ങി. ഇടുക്കി, മാട്ടുപ്പെട്ടി, രാമക്കല്‍മേട്, പാഞ്ചാലിമേട്, വാഗമണ്‍, മലങ്കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സഞ്ചാരികളെത്തി.
മാട്ടുപ്പെട്ടിയില്‍ ബോട്ടിംഗും തുടങ്ങി. കോവിഡ് മാനദണ്ഡള്‍ കര്‍ശനമായി പാലിച്ചാണ് എല്ലായിടത്തും പ്രവേശനം. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഡോസ് വാക്സീന്‍ എടുത്ത് 2 ആഴ്ച കഴിഞ്ഞതിന്റെയോ കൊവിഡ് വന്നുപോയതിന്റെയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വനംവകുപ്പിന്റെ അനുമതി ലഭിച്ചതോടെ തേക്കടിയും രാജമലയും നാളെ തുറക്കും.
തേക്കടിയിലെ ടൂറിസം പരിപാടികള്‍ ഒന്നാം തരംഗത്തിനുശേഷം പുനരാരംഭിച്ചപ്പോള്‍ വര്‍ധിപ്പിച്ച ബോട്ട് ചാര്‍ജ് പിന്‍വലിച്ചു. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരുടെ എണ്ണം കുറവാണ്.
പൂജ, ദീപവലി സമയത്ത് ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് കൂടേണ്ടതാണ്. എന്നാലിത്തവണ കാര്യമായ ബുക്കിംഗ് വരാത്തത് ഉടമകളെ നിരാശരാക്കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.