ഇടുക്കി: ആറ് ജനറേറ്ററുകൾ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഇടുക്കി മൂലമറ്റത്ത് വൈദ്യുതി പ്രതിസന്ധി. സാങ്കേതിക തകരാറിനെ തുടർന്നാണ് ജനറേറ്ററുകളുടെ പ്രവർത്തനം പെട്ടെന്ന് നിലച്ചത്. സംസ്ഥാനത്ത് നിലവിൽ 300 മെഗാവാട്ടിനു താഴെയാണ് വൈദ്യുതി ഉൽപാദനം. പ്രതിസന്ധി പരിഹരിക്കാൻ ഇതര സംസ്ഥാന ജനറേറ്ററുകളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
സംസ്ഥാനത്തെ ചില ഫീഡറുകളിൽ താൽക്കാലിക തടസ്സമുണ്ടാകുമെന്നും അടുത്ത ഒന്നര മണിക്കൂർ സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുമെന്നും കെഎസ്ഇബി അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ സംസ്ഥാനത്തേക്ക് കൂടുതൽ താപവൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.