തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെടി ജലീലിന് പൂർണ്ണ പിന്തുണ നൽകി. ജലിലീനെതിരെ ഒരു കുറ്റവും ആരോപിക്കാനാവില്ലെന്നും ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിനെതിരെ നിരവധി പരാതികൾ അന്വേഷണ ഏജൻസികൾക്ക് പോയിട്ടുണ്ട്. ഖുർആനുമായി ബന്ധപ്പെട്ട പരാതികൾ. അന്വേഷണ ഏജൻസി അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചു. അതിനപ്പുറം വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലീലിനെതിരെ കുറ്റം ചുമത്താൻ കഴിയില്ല. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട വഖഫ് ബോർഡിന്റെ ചുമതലയുള്ള മന്ത്രിയാണ് ജലീൽ. യുഎഇ കോൺസുലേറ്റ് ജനറൽ പറയുന്നതനുസരിച്ച് സഖാത്ത് വിതരണം ചെയ്യുകയും മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഇത് എവിടെയും കുറ്റകരമല്ല. ഇതെല്ലാം അദ്ദേഹം പരസ്യമായി പറഞ്ഞു. സംഭവത്തിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുകയാണ്. ജലീലിനെ പാരിപ്പള്ളിയില്‍ വാഹനം കയറ്റിയിട്ട് തടഞ്ഞത് വലിയ അപകടം ക്ഷണിച്ച് വരുത്തുന്നതാണ്. ഇതിനെ സമരമെന്ന് വിളിക്കാനാകില്ല. ഇത്തരം സംഭവങ്ങള്‍ ആഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.