കൊച്ചി: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹലിയ പരാതി നൽകിയെന്ന പേരിൽ പ്രചരിച്ച വാർത്ത വ്യാജം. മനോരമ ന്യൂസിന്റെ പേരിലാണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിക്കുന്നത്. മുസ്ലീം ലീഗിലെ എംഎസ്എഫ്-ഹരിത സംഘടനകൾ തമ്മിലുള്ള പ്രശ്നത്തിനിടെയാണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിച്ചത്. പ്രശ്നം നിലനിൽക്കുന്നതിനാൽ ഈ സ്ക്രീൻഷോട്ട് വളരെ പ്രചരിച്ചു.
സംഭവത്തിന്റെ വിശദീകരണവുമായി മനോരമ തന്നെ രംഗത്തെത്തി. എംഎസ്എഫിലെ വിവാദവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് നൽകാത്ത വാർത്ത വ്യാജമായി സ്ക്രീൻ ഷോട്ട് ചേർത്താണ് തയ്യാറാക്കിയത്. മനോരമ ന്യൂസിന്റെ ലോഗോ ഉൾപ്പെടെയുള്ള വ്യാജപ്രചാരണം ദുരുപയോഗം ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മനോരമ മുന്നറിയിപ്പ് നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.