തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വ്യാപകമായി വ്യാജ പ്രസ്, അഡ്വക്കേറ്റ്, ആര്‍മി, ഡോക്ടർ സ്റ്റിക്കറുകള്‍ പതിച്ചോടുന്ന ഇരുചക്ര, മുച്ചക്രം ഉള്‍പ്പടെ വാഹങ്ങള്‍ ദിനം പ്രതി കൂടുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വാഹനങ്ങളിൽ വ്യാജ ഔദ്യോഗിക സ്റ്റിക്കറുകൾ പതിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റിക്കറുകൾ മാധ്യമപ്രവർത്തകരും അഭിഭാഷകരും ഡോക്ടർമാരും ഉപയോഗിക്കുന്ന സ്റ്റിക്കറുകളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. വ്യാജൻമാർ പലപ്പോഴും പ്രസ്, ഹെൽത്ത് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നു. പത്രദൃശ്യ മാധ്യമങ്ങളുമായി ബന്ധമില്ലാത്തവര്‍ ആണ് ഇത്തരത്തില്‍ വാഹനങ്ങളില്‍ പ്രസ് എന്ന സ്റ്റിക്കര്‍ പതിക്കുന്നത്.
പോലീസ്, ഗതാഗതവകുപ്പ് എന്നിവയുടെ വാഹന പരിശോധനയില്‍ നിന്നും ഒഴിവാകാന്‍ വേണ്ടിയാണ് ഇവര്‍ പ്രസ് ലേബലില്‍ വാഹനങ്ങളില്‍ പതിക്കുന്നത്. ലോക്ക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഇതിനെതിരെ നടപടി എടുക്കണമെന്ന് പലയിടത്തു നിന്നും ഇതിനോടകംതന്നെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം സ്റ്റിക്കര്‍ ഒട്ടിക്കുന്ന കടകളില്‍ ചെന്ന് ആരു ചോദിച്ചാലും പ്രസ് സ്റ്റിക്കറുകള്‍ ഒട്ടിച്ചുനല്‍കുന്ന പ്രവണതയാണ് ഇത്തരത്തില്‍ വ്യാജന്‍ന്മാര്‍ കൂടാന്‍ കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍. മാധ്യമ പ്രവര്‍ത്തകന്‍ ആണോ എന്ന് പരിശോധിക്കാതെയാണ് ഇവര്‍ സ്റ്റിക്കര്‍ നിര്‍മ്മിച്ചു നല്‍കുന്നത്. മിക്ക സ്റ്റിക്കറുകളും ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്താണ് വാഹനങ്ങളിൽ പതിപ്പിക്കുന്നത്. ചില വർക്ക് ഷോപ്പുകളിലും മെക്കാനിക്കൽ സെന്ററുകളിലും സ്റ്റിക്കർ ലഭ്യമാണ്. ഔദ്യോഗിക രേഖകൾ പരിശോധിക്കാതെ തന്നെ ഉപയോക്താവിന്റെ ഇഷ്ടപ്രകാരം സ്റ്റിക്കർ നൽകും.
ഇത്തരം സ്റ്റിക്കറുകൾ നിയമവിരുദ്ധ ഇടപാടുകൾക്കുള്ള മറയായി ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഋഷിരാജ് സിംഗ് ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്നപ്പോൾ വ്യാജ സ്റ്റിക്കറുകൾ പതിക്കുന്നവരെ പിടികൂടാൻ നടപടി സ്വീകരിച്ചിരുന്നു. ഇതിനായി അംഗീകൃത മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളുടെ പട്ടിക ശേഖരിക്കാന്‍ പ്രസ് ക്ളബ്ബുകളും, മാധ്യമ പ്രവര്‍ത്തകരുടെ യൂണിയനുകള്‍ ബന്ധപ്പെട്ടും വിവര ശേഖരണം നടത്തും എന്നു പറഞ്ഞിരുന്നു. ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റികളും സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള ലോക്കൽ കമ്മിറ്റികളും രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും അത് നടപ്പായില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തില്‍ യാതൊരു നടപടിയും പിന്നീട് എടുക്കുകയും ചെയ്തില്ല.
2019 ൽ, ടോമിൻ ജെ. തച്ചങ്കരിയും വ്യാജ സ്റ്റിക്കറുകൾ നീക്കംചെയ്യാൻ ശ്രമിചിരുന്നു. സമീപകാലത്ത് വ്യാജ സ്റ്റിക്കറുകളുടെ ഉപയോഗം വർധിച്ച സാഹചര്യത്തിലാണ് നടപടി കർശനമാക്കാനുള്ള തീരുമാനം. സ്റ്റിക്കർ സാധൂകരിക്കുന്ന അംഗീകൃത തിരിച്ചറിയൽ രേഖയില്ലാത്തവരുടെ വാഹനങ്ങളിൽ നിന്ന് അവ നീക്കം ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്യും. സ്റ്റിക്കറുകൾ നൽകുന്ന കേന്ദ്രങ്ങൾക്ക് കർശന നിർദ്ദേശങ്ങളും നൽകും. ഇന്ത്യന്‍ ശിക്ഷാ നിയമം 121 എ, ബി വകുപ്പുകളും 84 സി വകുപ്പും അനുസരിച്ച് വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂന്ന് വര്‍ഷം തടവും കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കുന്ന കുറ്റമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.