അച്ഛൻ അസുഖബാധിതനായി ആശുപത്രിയിലാണെന്ന് തെന്നിന്ത്യൻ താരം നയൻതാര. വിജയ് ടിവിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് തന്റെ അച്ഛനെക്കുറിച്ച് താരം വികാരാധീനയായത്. അച്ഛൻ ഇപ്പോൾ ആശുപത്രിയിൽ ആണെന്നും തീരെ വയ്യെന്നുമാണ് താരം പറഞ്ഞത്. കണ്ണീരോടെയാണ് തന്റെ അച്ഛനെക്കുറിച്ച് താരം സംസാരിച്ചത്.
ജീവിതം തിരിച്ചു കറക്കി എന്തെങ്കിലും ഒരു കാര്യം മാറ്റാന്‍ അവസരം ലഭിച്ചാല്‍ എന്ത് മാറ്റും എന്ന അവതാരക ദിവ്യദര്‍ശിനിയുടെ ചോദ്യത്തിന് മറുപടിയായാണ് തന്റെ കുടുംബത്തെക്കുറിച്ച് നയൻതാര പറഞ്ഞത്. പതിമൂന്നു വർഷമായി അച്ഛൻ സുഖമില്ലാതെ ഇരിക്കുകയാണ് ഇപ്പോൾ അവസ്ഥ വളരെ മോശമാണ്. അച്ഛനെ പഴയ പോലെ കാണണം എന്നാണ് ആഗ്രഹം. അതിനാൽ അച്ഛനെ പഴയപോലെയാക്കും എന്നാണ് താരം പറഞ്ഞത്.
‘അച്ഛൻ ഒരു എയര്‍ ഫോഴ്സ് ഓഫിസര്‍ ആയിരുന്നു. പന്ത്രണ്ട്-പതിമൂന്നു വര്‍ഷങ്ങമായി അച്ഛന് സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ ശ്രദ്ധിക്കണം. ഇത് ഞാന്‍ എവിടെയും സംസാരിച്ചിട്ടില്ല. കാരണം വളരെ സ്വകാര്യവും ഇമോഷനലുമായ ഒരു വിഷയമാണ്. അച്ഛനെ എന്നും ഒരു ഹീറോ ആയിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഇന്നെന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടെങ്കില്‍, അധ്വാനിക്കാനുള്ള ആര്‍ജ്ജവമുണ്ടെങ്കില്‍, സമയനിഷ്ഠയുണ്ടെങ്കില്‍, എല്ലാം അച്ഛനില്‍നിന്നു പകര്‍ന്നു കിട്ടിയതാണ്. ജോലി സംബന്ധമായി മാത്രമല്ല, എന്നെ ഞാന്‍ ആക്കുന്നതിലും അദ്ദേഹത്തിനു വലിയ പങ്കുണ്ട്. അച്ഛനും അമ്മയ്ക്കും, രണ്ടു പേര്‍ക്കുമുണ്ട്. പക്ഷേ ജോലിയില്‍ അദ്ദേഹം കൂടുതല്‍ സ്വാധീനിച്ചിട്ടുണ്ട്.’
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.