റെഡ്മി അവരുടെ സ്മാർട്ട്ഫോൺ ലൈനപ്പിലേക്ക് പുതിയ ബജറ്റ് ഫോൺ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ്. റെഡ്മി 10 എന്നാണ് പുതിയ മോഡലിെൻറ പേര്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പായി ഫോണിെൻറ ചില സവിശേഷതകൾ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത റെഡ്മി 9-െൻറ സക്സസറായ റെഡ്മി 10 രൂപത്തിലും ഭാവത്തിലും വലിയ മാറ്റത്തോടെയാണ് വരുന്നത്.
1,080×2,400 പിക്സൽ റെസൊല്യൂഷനുള്ള 6.5 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് റെഡ്മി 10ന് നൽകിയിരിക്കുന്നത്. 90Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഡിസ്പ്ലേ സവിശേഷതകളിൽ എടുത്ത് പറയേണ്ടതാണ്. എട്ട് മെഗാപിക്സലുള്ള മുൻ കാമറ ഡിസ്പ്ലേയിൽ പഞ്ച്ഹോളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്. പിറകിൽ നാല് കാമറകളുണ്ട്. 50 മെഗാപിക്സലുള്ള പ്രധാന സെൻസർ, എട്ട് മെഗാപിക്സലിെൻറ അൾട്രാവൈഡ് കാമറ, രണ്ട് വീതം മെഗാപിക്സലുള്ള മാക്രോ, ഡെപ്ത് സെൻസറുകളും നൽകിയിട്ടുണ്ട്.
ഫോണിന് കരുത്ത് പകരുന്നത് മീഡിയടെകിെൻറ ഒക്ടാ-കോർ ഹീലിയോ G88 എസ്.ഒ.സിയാണ്. ആറ് ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും റെഡ്മി 10ലുണ്ട്. ഫിംഗർ പ്രിൻറ് സെൻസർ സൈഡിൽ പവർ ബട്ടണിനൊപ്പമായിരിക്കും. 5,000mAh ഉള്ള വലിയ ബാറ്റിയും അത് ചാർജ് ചെയ്യാനായി 18W ഉള്ള ഫാസ്റ്റ്ചാർജറും ബോക്സിലുണ്ടായിരിക്കും. 9W റിവേഴ്സ് ചാർജിങ് പിന്തുണയുമുണ്ട്. 181 ഗ്രാമാണ് റെഡ്മി 10െൻറ ഭാരം.
4GB + 64GB, 4GB + 128GB 6GB + 128GB എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് ഫോൺ ലോഞ്ച് ചെയ്യുന്നത്. ഫോണിെൻറ വില വിവരങ്ങൾ ഇപ്പോർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത റെഡ്മി 9െൻറ പ്രാരംഭ വില 8999 രൂപയാണ്. അതേസമയം, റെഡ്മി 10ന് 10000 രൂപ മുതലാണ് വില പ്രതീക്ഷിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.