അന്യ സംസ്ഥാന തൊഴിലാളികൾ കൊവിഡ് പോസറ്റീവ് ആയാലും ലക്ഷണങ്ങൾ ഇല്ലെങ്കിൽ ജോലി ചെയ്യിക്കാം എന്ന വിചിത്ര ഉത്തരവ് സർക്കാർ ഉടൻ പിൻവലിക്കണമെന്ന് ശിവസേന സംസ്ഥാന പ്രസിഡണ്ട് എം.എസ് ഭുവനചന്ദ്രൻ പ്രസ്ഥാവനയിൽ പറഞ്ഞു.
അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് നമ്മുടെ സംസ്ഥാനം ഇപ്പോൾ കടന്ന് പോകുന്നത്. കൊവിഡ് രോഗികളുടെ എണ്ണവും, മരണവും ദിനം പ്രതി വർദ്ധിക്കുകയാണ്. സംസ്ഥാനത്ത് വെൻ്റിലേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുകയാണെന്നും മരണ സംഖ്യ ഉയരുമെന്ന് ആരോഗ്യ മന്ത്രി തന്നെ വ്യക്തമാക്കിയതാണ്.
കേരളത്തിലേക്ക് വരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് 14 ദിവസം ക്വാറൻറീൻ നിർബന്ധമാണെന്ന ആരോഗ്യ വകുപ്പിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചാണ് ഈ ഉത്തരവ്. മഹാമാരിയുടെ ഈ ഘട്ടത്തിൽ മനുഷ്യ ജീവൻ വച്ച് കളിക്കരുത്. കരാറുകാരുടെ സമ്മർദ്ദം മൂലം സർക്കാർ പുറപ്പെടുവിച്ച ഈ ഉത്തരവ് സർക്കാർ ഉടൻ പിൻവലിച്ചില്ലെങ്കിൽ അതിഭീകരമായ സാഹചര്യമാണ് കേരളത്തിൽ സൃഷ്ടിക്കപ്പെടുക എന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.