കൊല്ലം: കൊട്ടിയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം വെണ്‍മണിച്ചിറ ചരുവിള വീട്ടില്‍ ഷെമീര്‍ (37) ആണ് പിടിയിലായത്. മദ്യപിച്ച് നിലവിട്ട ഇയാള്‍ പത്ത് വയസ്സുകാരിയുടെ നേരെ നഗ്നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയുമായിരുന്നു.
കുട്ടിയുടെ മുഖത്തടിച്ച ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരമാണ് കൊട്ടിയം പോലീസ് കേസെടുത്തത്. കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍ എം.സി എസ്.ഐമാരായ സുജിത് ജി. നായര്‍, എസ്.ആര്. സംഗീത, പി.ജി. അഷ്ടമന്‍, സി.പി.ഒ രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









