കൊച്ചി: പെരുമ്ബാവൂരില്‍ നിന്ന് അല്‍ഖ്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തത് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍. പിടിയിലായവര്‍ രാജ്യത്ത് പലയിടങ്ങളിലും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. തീവ്രവാദികളുടെ ആക്രമണ പദ്ധതി തകര്‍ത്തതായും എന്‍ഐഎ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് ആയുധങ്ങളെത്തിക്കാന്‍ ഇവര്‍ പദ്ധതി ഇട്ടിരുന്നു. ആക്രമണത്തിനായി ധനസമാഹരണം നടത്താന്‍ സംഘം ഡല്‍ഹിയിലെത്താന്‍ ശ്രമിച്ചിരുന്നതായും എന്‍ഐഎ വ്യക്തമാക്കി. ഇതിനിടെയാണ് അറസ്റ്റ്. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായത്.
കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലും സ്‌ഫോടനം നടത്താന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നു. തന്ത്ര പ്രധാന സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇവര്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കി. സാധാരണക്കാരായ ആളുകളെ കൊല്ലാന്‍ സംഘം പദ്ധതിയിട്ടതായാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. അറസ്റ്റിലായവരില്‍ നിന്ന് വലിയ തോതിലുള്ള ഇലക്ടോണിക്സ് ഉപകരണങ്ങളുടെ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ 11 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ആണ് ഒന്‍പത് തീവ്രവാദികള്‍ പിടിയിലായത്. കേരളത്തില്‍ നിന്നും മൂന്നും ബംഗാളില്‍ നിന്ന് ആറുപേരുമാണ് പിടിയിലായത്.
ജിഹാദി ലേഖനങ്ങള്‍, ആയുധങ്ങള്‍, ഡിജിറ്റല്‍ ഡിവൈസ് എന്നിവയുള്‍പ്പെടെയാണ് അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പ്പെട്ടവരെ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡില്‍ പിടികൂടിയത്. നാടന്‍ തോക്കുകള്‍, നാടന്‍ രീതിയില്‍ നിര്‍മ്മിച്ച ശരീര കവചം, തദ്ദേശീയമായി സ്ഫോടക വസ്തുക്കളുണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദമാക്കുന്ന ലഘു വിവരണങ്ങള്‍, ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐ വ്യക്തമാക്കുന്നു. ദില്ലിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകള്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. കൊച്ചിയില്‍ നിന്നും മൂന്നുപേരെ പിടികൂടി കൈമാറിയത് പൊലീസാണ്. പൊലീസ് പിടികൂടിയവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.