ന്യൂഡെല്‍ഹി: മതത്തിന്റെ പേരില്‍ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്‍ഡ്യയെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി. കശ്മീരിലെ മുസ്‌ലിംകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്ന താലിബാന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്.
ഇന്‍ഡ്യയിലെ മുസ്‌ലിംകളെ വെറുതെ വിടണമെന്നും മതത്തിന്റെ പേരില്‍ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്‍ഡ്യയെന്നും എ എന്‍ ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രിയായ നഖ് വി പറഞ്ഞു. ഇന്‍ഡ്യയിലെ പള്ളികളില്‍ വിശ്വാസികള്‍ വെടിയുണ്ടകളും ബോംബുകളും കൊണ്ട് കൊല്ലപ്പെടുകയോ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതില്‍നിന്ന് വിലക്കപ്പെടുകയോ ചെയ്യുന്നില്ല. ഇന്‍ഡ്യയിലെയും അഫ്ഗാനിസ്ഥാനിലെയും ഭരണസംവിധാനത്തിലും ഏറെ അന്തരമുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്‍ഡ്യ പിന്തുടരുന്ന ഏക ഗ്രന്ഥം ഭരണഘടനയാണ്. ആ സാഹചര്യത്തില്‍ ഇന്‍ഡ്യയിലെ മുസ്‌ലിംകള്‍ക്ക് വേണ്ടി താലിബാന്‍ സംസാരിക്കേണ്ടതില്ല. കൂപ്പുകൈകളോടെ അവരോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്, ഇന്‍ഡ്യയിലെ മുസ്‌ലിംകളെ വെറുതെവിടൂ- നഖ് വി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.