നിപ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് പാഴൂരില്‍ നിയന്ത്രണം കര്‍ശനമാക്കി പൊലീസ് . ജില്ലയിലെ 16 ഇടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയെന്ന് മാവൂര്‍ സി ഐ പറഞ്ഞു. നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഒന്‍പതാം വാര്‍ഡ് പൂര്‍ണ്ണമായും അടച്ചു.
ചാത്തമംഗലം പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 8,10,12 എന്നീ വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണവും ഏര്‍പ്പെടുത്തി. മരിച്ച കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന മുന്നൂരില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പ്രദേശവാസികളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.