മലപ്പുറം: സ്വർണ്ണക്കടത്ത് കേസിൽ ഖുർആൻ വലിച്ചിഴച്ചതിൽ സമസ്തയ്ക്ക് അതൃപ്തിയുണ്ട്. തെറ്റ് ചെയ്തവരെ ശിക്ഷിക്കണം. എന്നാൽ കേസിന്റെ മറവിൽ ഖുർആൻ തെരുവുകളിലേക്ക് വലിച്ചിടരുത്. സ്വർണ്ണക്കടത്ത് കേസിൽ ആക്രമണത്തിനും പ്രതിരോധത്തിനുമുള്ള മറയായി ഖുർആൻ ഉപയോഗിക്കരുതെന്ന് സമസ്ത നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന ഏതൊരാൾക്കെതിരെ കർശന നടപടിയെടുക്കണം. വിശുദ്ധ ഖുർആൻ ഒരു വിശുദ്ധ ഗ്രന്ഥമാണ്, ഖുർആനെ സ്വർണ്ണക്കടത്തുമായി ബന്ധിപ്പിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.
മുസ്ലിംകളോട് വിവേചനം കാണിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടര് കൊണ്ടുപിടിച്ചു നടത്തുമ്ബോള്‍ ഖുര്‍ആനെ തെരുവിലേക്ക് വലിച്ചിഴക്കപ്പെടരുതെന്ന് സമസ്ത കേരള ജാമിയത്ത് ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ പറഞ്ഞു. എല്ലാ മതേതര ജനാധിപത്യ പാർട്ടികളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് നേതാക്കൾ ഓർമ്മിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.