മാവൂർ: പാഴൂരിൽ നിപ വൈറസ് ബാധയേറ്റ് 12കാരൻ മരണപ്പെട്ട സാഹചര്യത്തിൽ നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സി.ഡബ്ലിയു.ആർ.എഫ് വയനാട്, താമരശ്ശേരി റാപ്പിഡ് റെസ്പോൺസ് ടീം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെയും ചേർന്ന് വവ്വാലുകളെ പിടിക്കുന്നതിനായി പാഴൂരിനോട് ചേർന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തെയ്യത്തും കടവിലെ കുറ്റിയോട് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ വലവിരിക്കൽ തുടങ്ങി.
ഇന്ന് വൈകുന്നേരം 6 മണിയോടെ സംഘം എത്തി വവ്വാലുകളെ പിടിക്കാനുള്ള ശ്രമം ആരംഭിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സയന്റിസ്റ്റ് ഡോ.മങ്കേഷ് ഗോഖലെ, ഡോ. ബാലസുബ്രഹ്മണ്യം, സി.ഡബ്ലിയു.ആർ.എഫ് ലാബ് വയനാടിലെ ഡോ. അരുൺ സക്കറിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വവ്വാലുകളെ പിടികൂടുന്നതിനായി വല വിരിക്കുന്നത്. നാളെ അതിരാവിലെ സംഘം വവ്വാലുകളെ പിടികൂടി പരിശോധനക്കായി അയക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.