തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒരുക്കങ്ങൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സർക്കാരിന്റെ പ്രഖ്യാപനം പരിഗണിച്ച് തയ്യാറെടുപ്പുകൾ നടത്താനാണ് തീരുമാനം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ 4 ന് തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
കോവിഡ് വ്യാപനം നിയന്ത്രിക്കാനായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള ഗൗരവതരമായ ചർച്ചകൾ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് വിദഗ്ധരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോളേജുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ സൗകര്യങ്ങൾ ലഭ്യമാക്കും. കോളേജിൽ പോകുന്നതിനുമുമ്പ് ആദ്യത്തെ ഡോസ് നൽകണം. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന്റെ 80 ശതമാനത്തിലേക്ക് ആർടിപിസിആർ പരിശോധന വ്യാപിപ്പിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.