അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ നിബന്ധന ഏര്‍പ്പടുത്തി താലിബാന്‍.ക്ലാസ് മുറികള്‍ ലിംഗപരമായി വേര്‍ത്തിരിക്കുമെന്നും ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ച് ഇരുത്തി പഠിക്കാന്‍ അനുവദിക്കില്ലെന്നും വിദ്യാഭ്യാസമന്ത്രി അബ്ദുള്‍ ഹഖാനി വ്യക്തമാക്കി.
അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത വര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണ്. സര്‍വ്വകലാശാലകളില്‍ ബിരുദാനന്തര ബിരുദത്തിന് ഉള്‍പ്പെടെ പഠനം തുടരാം, എന്നാല്‍ ക്ലാസ് മുറികള്‍ ലിംഗപരമായി വേര്‍തിരിക്കുമെന്നും സര്‍വ്വലകലാശാലകളിലെ നിലവിലെ പാഠ്യ പദ്ധതി താലിബാന്‍ വിശദമായി അവലോകനം ചെയ്യുമെന്നും ഹഖാനി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.