കോഴിക്കോട്: കോൺഗ്രസിൽ നിന്ന് രാജിവച്ച് സി.പി.എമ്മിൽ ചേർന്ന കെ.പി അനിൽകുമാറിനെ മുതിർന്ന നേതാവ് എം.പി കെ.മുരളീധരൻ രൂക്ഷമായി വിമർശിച്ചു. പുകഞ്ഞ കൊള്ളി പുറത്ത് എന്നായിരുന്നു കെ. മുരളീധരന്‍റെ ആദ്യപ്രതികരണം ആ ചാപ്ററര്‍ ക്ലോസ് ചെയ്തു. ഇതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ടാങ്ക് ഫുള്‍ ആയിക്കഴിഞ്ഞാല്‍ കുറച്ച് വെള്ളം പുറത്തുപോകും. കുറച്ചുകൂടി വെള്ളം പുറത്തുപോയാലും ടാങ്കിന് ഒന്നും സംഭവിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവര്‍ പറയുന്ന ഒന്നിനോടും മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.
കോണ്‍സില്‍ നിന്ന് രാജിവെച്ച് വളരെ നാടകീയമായാണ് കെ.പി അനില്‍കുമാര്‍ സി.പി.എമ്മില്‍ ചേര്‍ന്നത്. രാജി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലുടനീളം കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ രൂക്ഷമായ ഭാഷയിലാണ് കെ.പി അനില്‍കുമാര്‍ വിമര്‍ശിച്ചത്. പാര്‍ട്ടിക്കകത്ത് പുതിയ നേതൃത്വം വന്നതിനുശേഷം ആളുകളെ നോക്കി നടപടിയെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാന്‍ തയാറല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെ.പി അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.