വാഷിംഗ്ടൺ: ഓൺലൈനിൽ ഓർഡർ ചെയ്താല്‍ സാധനങ്ങള്‍ വീട്ടുമുറ്റത്ത് വരുന്നത് പുതിയ പ്രതിഭാസമല്ല. പക്ഷേ, അവ ഡ്രൈവറില്ലാത്ത കാറിൽ വന്നാലോ? അതൊരു പ്രേതമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഫോഡിന്റെ ഈ ഓട്ടോമാറ്റിക് ഡെലിവറി സിസ്റ്റം അമേരിക്കയിലെ തങ്ങളുടെ ഉപഭോക്താക്കൾക്കായി വാൾമാർട്ട് തയ്യാറാക്കിയ ഒരു പുതിയ സാധ്യതയാണ്.
യുഎസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര റീട്ടെയിൽ കോർപ്പറേഷനാണ് വാൾമാർട്ട്. വാൾമാർട്ടിന് കീഴിൽ ആഗോളതലത്തിൽ നിരവധി ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. വാൾമാർട്ടിൽ നിന്ന് ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് സാധനങ്ങൾ എത്തിക്കാൻ ഫോഡിന്റെ ഓട്ടോമാറ്റിക് കാർ ഇപ്പോൾ തയ്യാറാണ്.
സെൽഫ് ഡ്രൈവിംഗ് സ്റ്റാർട്ടപ്പ് ആർഗോ എഐ, വാഹന നിർമാതാക്കളായ ഫോർഡ് മോട്ടോർ കമ്പനി, വാൾമാർട്ട് എന്നിവ ഒരുമിചാണ് ഈ സംവിദാനം നടപ്പാക്കുന്നത്. ഫോർഡിൽ ആർഗോയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഡ്രൈവറില്ലാത്ത വാഹനം വാൾമാർട്ട് വികസിപ്പിക്കുന്നത്.
വാൾമാർട്ടിന്റെ ഓട്ടോമാറ്റിക് വാഹന സംവിധാനങ്ങൾ ആദ്യം അവതരിപ്പിക്കുന്നത് അമേരിക്കയിലെ വാഷിംഗ്ടൺ, മിയാമി, ഓസ്റ്റിൻ എന്നിവിടങ്ങളിലാണ്. തുടക്കത്തിൽ, പുതിയ സാധ്യത നിശ്ചിത ഭൂപ്രദേശങ്ങളിലാണ് ആരംഭിക്കുക. പ്രത്യേകിച്ച് ഡെലിവറികളുടെ സാന്ദ്രത കൂടുതലുള്ള നഗരപ്രദേശങ്ങളിൽ ആയിരിക്കും ആദ്യ ഘട്ടത്തിൽ ഇത് നാടപ്പാക്കുക. കാലക്രമേണ ഇത് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്ന് വാൾമാർട്ട് പറഞ്ഞു. പുതിയ സംവിധാനം 2022 ഓടെ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.